Connect with us

Kozhikode

എസ് എം എ 10-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് അന്തിമ രൂപമായി

Published

|

Last Updated

കോഴിക്കോട്: ഈ മാസം 16 ന് കോഴിക്കോട്ട് നടക്കുന്ന എസ് എം എ പത്താം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് അന്തിമരൂപമായി. കെ എം എ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടിന് സമ്മേളനം കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടത്തും.
“മഹല്ല് നന്മയിലേക്ക്” എന്ന പ്രമേയത്തില്‍ നടക്കുന്ന പത്താം വാര്‍ഷികത്തിന്റെ ഭാഗമായി മഹല്ലുകള്‍ സജ്ജീകരിക്കാനും ആശയ വിനിമയത്തിനും ഏകീകരണത്തിനും വേണ്ടി സമഗ്രമായ സോഫ്റ്റ് വെയര്‍ കം വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ്, കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി നിര്‍വഹിക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബൂഹനീഫല്‍ ഫൈസി തെന്നല, വി അബ്ദുല്‍ ജലീല്‍ സഖാഫി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. ഹുസൈന്‍ രണ്ടത്താണി പ്രസംഗിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് പി എം എസ് തങ്ങള്‍, വി എം കോയ മാസ്റ്റര്‍, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി സംബന്ധിക്കും. പത്താം വാര്‍ഷിക സമ്മേളന പദ്ധതി സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം അവതരിപ്പിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അംഗീകാരത്തിന് അപേക്ഷിച്ച 30 മാനേജിംഗ് കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കുകയും ധന സഹായത്തിന് അപേക്ഷിച്ച ഏതാനും മദ്‌റസകള്‍ക്ക് സഹായം അനുവദിക്കുകയും ചെയ്തു.

 

Latest