Connect with us

Kasargod

ആശ്രിതര്‍ക്ക് വിദ്യാഭ്യാസാനുകൂല്യം

Published

|

Last Updated

കാസര്‍കോട്: പട്ടികജാതി വികസന വകുപ്പ് നല്‍കിവരുന്ന വൃത്തിഹീന തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതര്‍ക്കുളള വിദ്യാഭ്യാസാനുകൂല്യം പാഴ്‌വസ്തുക്കള്‍ പെറുക്കി വിറ്റും മാലിന്യങ്ങള്‍ വഹിച്ചും ഉപജീവനം നടത്തുന്നവരുടെ ആശ്രിതര്‍ക്ക് കൂടി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. രക്ഷിതാക്കളുടെ വരുമാന പരിധിയോ ജാതിയോ പരിഗണിക്കാതെ ഈ വിഭാഗത്തിലെ എല്ലാവര്‍ക്കും ആനുകൂല്യത്തിനര്‍ഹതയുണ്ട്. പരമ്പരാഗതമായി ഇത്തരം തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതരാണെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ ഭരണ സെക്രട്ടറിമാരില്‍ നിന്ന് വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ 18വരെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സ്വീകരിക്കും.