Connect with us

National

ഭ്രമണപഥം ഉയര്‍ത്താനായില്ല; മംഗള്‍യാന് കരിനിഴല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ചൊവ്വാ ദൗത്യവുമായി കുതിച്ചുയര്‍ന്ന മംഗള്‍യാന്റെ ഭ്രമണപഥം ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഭൂമിയില്‍ നിന്ന് ഒരു ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് മംഗള്‍യാനെ ഉയര്‍ത്താനായിരുന്നു പദ്ധതി. എന്നാല്‍ 78,276 കിലോമീറ്റര്‍ വരേ ഉയര്‍ത്താനായുള്ളൂ. അതേസമയം മംഗള്‍യാന്‍ സുരക്ഷിതമാണെന്നും ഭ്രമണപഥം ഉയര്‍ത്തല്‍ നാളെയും തുടരുമെന്നും ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു. ഭ്രമണപഥം ഉയര്‍ത്തുന്നതിനുള്ള അഞ്ച് ഘട്ടങ്ങളില്‍ നാലാം ഘട്ടമാണ് ഇന്ന് നടന്നത്.

ഭ്രമണപഥം ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടത് ഇന്ത്യയുടെ ചൊവ്വാദൗത്യം വൈകാന്‍ ഇടയാക്കുമെന്ന് ഐ എസ് ആര്‍ ഒ സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാ ദൗത്യത്തില്‍ പ്രഖ്യാപിത പദ്ധതിയില്‍ നിന്ന് 25 ശതമാനം പിറകോട്ട് പോയിരിക്കുകയാണെന്നും പ്രശ്‌നം പരിഹരിച്ച് ഈ മാസം 15ന് ദൗത്യം തുടരുമെന്നും ഐ എസ് ആര്‍ ഒ വ്യക്തമാക്കി. പേടകത്തിനോ ഉപഗ്രഹത്തിനോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഭൂമിയില്‍ നിന്ന് 71,623 കിലോമീറ്റര്‍ അകലെയായിരുന്നു മംഗള്‍യാന്‍ ഭ്രമണം ചെയ്തിരുന്നത്. ഇത് ഒരു ലക്ഷമാക്കി ഉയര്‍ത്താനാണ് ഇന്ന് രാവിലെ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. എന്നാല്‍ പേടകത്തീന്റെ പ്രവേഗം വേണ്ടത്ര വര്‍ധിപ്പിക്കാന്‍ സാധിക്കാതിരുന്നതാണ് പദ്ധതി പാളാന്‍ കാരണമായത്. 120 മീറ്റര്‍ പ്രവേഗം വേണ്ടിടത്ത് 35 മീറ്റര്‍ മാത്രമേ കൈവരിക്കാനായുള്ളൂ.