Connect with us

Wayanad

ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ കാഷ്യാലിറ്റി ബ്ലോക്കും മെറ്റേണിറ്റി വാര്‍ഡും തുറന്നു

Published

|

Last Updated

കല്‍പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ട്രോമാകെയര്‍ കാഷ്യാലിറ്റി ബ്ലോക്കും മെറ്റേണിറ്റി വാര്‍ഡും ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
മെറ്റേണിറ്റി വാര്‍ഡിന്റെ ഉദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും ട്രോമാകെയര്‍ കാഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കലക്ടര്‍ കെ ജി രാജുവും നിര്‍വഹിച്ചു.
ചടങ്ങില്‍ ഡയാലിസിസ് ചെയ്യുന്ന കിഡ്‌നി രോഗികള്‍ക്കായി രൂപീകരിച്ച കനിവ് കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഫണ്ട് ശേഖരണം കുടുംബശ്രീയില്‍ നിന്നും 10 ലക്ഷം രൂപ സ്വീകരിച്ച് ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 2009ല്‍ ഭരണനവീകരണഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച ട്രോമാകെയര്‍ കാഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണച്ചിലവ് ഒരു കോടി ഒന്നരലക്ഷം രൂപയാണ്.
മെറ്റേണിറ്റി വാര്‍ഡിന് ചിലവായ തുക 1.26 കോടി രൂപയാണ്. ആര്‍ എസ് വി വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി 51 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവിട്ടത്. വയറിംഗിന് മാത്രമായി 15 ലക്ഷം രൂപയും ചിലവിട്ടിട്ടുണ്ട്. രണ്ടാംഘട്ട നിര്‍മ്മാണപ്രവൃത്തിയെന്ന രീതിയില്‍ റാമ്പ് നിര്‍മ്മിക്കുന്നതിനായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 80 കിടക്കകളുള്ള മെറ്റേണിറ്റി വാര്‍ഡാണ് പുതിയതായി നിര്‍മ്മിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് എ ദേവകി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ, മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വിതോമസ്, പൊതുമാരമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാവിജയന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ എ എം സുശീല, പി ഉഷാകുമാരി, പ്രകാശന്‍ചോമാടി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹംസ പടുക്കൂത്ത്, പി വി ജോണ്‍, സോമന്‍ നായര്‍, അബ്ദുള്‍റഹ്മാന്‍, അബ്ദുള്‍റഹ്മാന്‍ എം, ഇബ്രാഹിം കൈപ്പാണി, പി എം ബെന്നി, എ എം നിശാന്ത്, അലി ബ്രാന്‍, ഡോ. പി പി സുരേഷ്‌കുമാര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest