Connect with us

National

ഫെയ്‌ലിന്‍: ആന്ധ്രക്കും ഒഡീഷക്കും ആയിരം കോടി സഹായം

Published

|

Last Updated

റായ്പൂര്‍: ഫെയ്‌ലിന്‍ ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ആന്ധ്രാപ്രദേശിനും ഒഡീഷക്കും 1, 000 കോടി രൂപ വീതം ഇടക്കാല സഹായ നിധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഇരു സംസ്ഥാനങ്ങളിലും സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മൊത്തം സഹായത്തുക പ്രഖ്യാപിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഇതിന് പുറമെ, ദുരന്തത്തില്‍ മരിച്ചവരുടെ അടുത്ത കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മാരകമായ പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് സഹായം പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഒരു സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 12നാണ് ഫെയ്‌ലിന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 1999ലെ സൂപ്പര്‍ സൈക്ലോണ്‍ കൊടുങ്കാറ്റിന് ശേഷം ഇതാദ്യമായാണ് ഇത്ര ശക്തമായ കൊടുങ്കാറ്റ് വീശിയത്.

---- facebook comment plugin here -----

Latest