Connect with us

Malappuram

ആനുകൂല്യങ്ങളും സേവനങ്ങളും സാധാരണക്കാരന് എത്തിക്കാന്‍ ഗ്രാമകേന്ദ്രങ്ങള്‍ വരുന്നു

Published

|

Last Updated

പരപ്പനങ്ങാടി: ആനുകൂല്യങ്ങളും സേവനങ്ങളും സാധാരണക്കാരന് എത്തിക്കാന്‍ വാര്‍ഡുകള്‍ തോറും ഗ്രാമകേന്ദ്രങ്ങള്‍ വരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരം നൂതന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എല്ലാ വാര്‍ഡുകളിലും ഗ്രാമകേന്ദ്രങ്ങള്‍ തുടങ്ങുന്നത്. പുതിയ സംവിധാനത്തോടെ ഓരോ വാര്‍ഡിലെയും മുഴുവന്‍ വ്യക്തികള്‍ക്കും ആനുകൂല്യങ്ങളും സേവനങ്ങളും ഇതോടെ ലഭ്യമാകുകയെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.
ഒന്നാം വാര്‍ഡിലെ ഗ്രാമകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ പി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എച്ച് ഹനീഫ, പഞ്ചായത്ത് സെക്രട്ടറി പി സി സാമുവല്‍, പ്രേരക്മാരായ സുബൈദ, എ സുബ്രഹ്മണ്യന്‍, ജലജമണി പ്രസംഗിച്ചു.

 

Latest