Connect with us

Malappuram

കിളിനക്കോട് സംഘര്‍ഷത്തിന് പിന്നില്‍ റിയല്‍എസ്റ്റേറ്റ് മാഫിയ

Published

|

Last Updated

വേങ്ങര: കണ്ണമംഗലം കിളിനക്കോട് സംഘര്‍ഷത്തിനു പിന്നില്‍ റിയല്‍എസ്റ്റേറ്റ് മാഫിയയാണെന്നും ഇതിന്റെ പേരില്‍ കണ്ണേത്ത് ക്രഷര്‍ യൂണിറ്റഇന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും കണ്ണേത്ത് ഇന്‍സ്റ്ററീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയമപ്രകാരമായി പ്രവര്‍ത്തിക്കുന്ന ക്രഷറിനെതിരെ ചില തത്പര കക്ഷികള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ആരോപണം. ക്രഷര്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ റോഡാണ് ചങ്ങല വെച്ച് പൂട്ടാറുള്ളതെന്നും ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ മാത്രമാണ്. ക്വാറിയിലെ ഉപകരണങ്ങള്‍ മോഷണം പോവുന്നത് പതിവാകുകയും കിളിനക്കോട് കേന്ദ്രമായ സാമൂഹ്യവിരുദ്ധര്‍ മദ്യപാനത്തിനും അനാശാസ്യത്തിനും ഇതുവഴി യാത്ര ചെയ്യുന്നതും പതിവായതാണ് റോഡ് ചങ്ങലയിടാന്‍ നിര്‍ബന്ധിതരാക്കിയത്. ഈ സ്ഥലം സംബന്ധിച്ച് മഞ്ചേരി മുന്‍സിഫ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതായും മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു.
സാമൂഹ്യവിരുദ്ധരുടെ നിലപാടുകളാണ് സംഘര്‍ഷത്തിന് കാരണമെന്നും ഇതില്‍ ക്രഷറുമായി ബന്ധപ്പെട്ടവര്‍ക്ക് ഏതൊരു ബന്ധവുമില്ലെന്നും ക്രഷര്‍ മാനേജിംഗ് ഡയറക്ടര്‍ കണ്ണേത്ത് മുഹമ്മദ്കുട്ടി ലീഗല്‍ അഡൈ്വസര്‍ കണ്ണേത്ത് അബ്ദുല്‍ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Latest