Connect with us

Gulf

ഷാര്‍ജ രാജ്യാന്തര പുസ്തക മേള: മീറ്റ് ദി സ്‌കോളേഴ്‌സില്‍ കാന്തപുരം സംബന്ധിക്കും

Published

|

Last Updated

ഷാര്‍ജ: 32-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയുടെ “മീറ്റ് ദി സ്‌കോളര്‍” സെഷനില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിക്കും. ഈ മാസം 14ന് ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ ബാള്‍ റൂമില്‍ വൈകുന്നേരം ഏഴ് മുതലാണ് പരിപാടി. 2,500 ഓളം പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് അധികൃതര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള കഴിഞ്ഞ ദിവസം യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി പുസ്തകമേളയിലെത്തുന്നുണ്ട്.
ഗള്‍ഫ് സിറാജിന്റെ ആഭിമുഖ്യത്തില്‍ പുസ്തകശാലയും ചിത്രരചനാ മത്സരവും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ഭരണാധികാരിക്ക് ഗള്‍ഫ് സിറാജ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി പുസ്തകം സമ്മാനിച്ചു.