Connect with us

Kerala

എസ്എഫ്‌ഐ നേതാവിന്റെ പിതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന്റെ പിതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് ആര്‍എസ്എസുകാര്‍ കൂടി പിടിയിലായി. സജികുമാര്‍, അജയന്‍, ബിനു എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് ആനാവൂര്‍ കല്ലറ സരസ്വതി മന്ദിരത്തില്‍ നാരായണന്‍ നായര്‍ (53) കൊല്ലപ്പെട്ടത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സര്‍വീസ് സഹകരണ ബാങ്കിലെ അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറായിരുന്നു നാരായണന്‍ നായര്‍. മക്കളായ ഡിവൈഎഫ്‌ഐ വെള്ളറട ഏരിയാ കമ്മിറ്റി അംഗവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ സഹകരണ സംഘത്തിലെ ക്യാഷ്യറുമായ ഗോപകുമാര്‍ (25) കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ മൂന്നാം വര്‍ഷം ബി.എ. വിദ്യാര്‍ഥി ശിവപ്രസാദ് (23) എന്നിവരെയും അക്രമികള്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.

 

Latest