Connect with us

International

അറഫാത്തിന്റെ മരണത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം: പിഎല്‍ഒ

Published

|

Last Updated

വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിനെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന സ്വിസ്സ് സംഘത്തിന്റെ കണ്ടെത്തലിനെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍. അറഫാത്തിന്റെ ഭൗതിക ശരീരത്തില്‍ റേഡിയോ ആക്ടീവ് പൊളോണിയത്തിന്റെ സാന്നിദ്ധ്യം കൂടിയ അളവില്‍ ഉണ്ടായിരുന്നതായാണ് പരിശോധനയില്‍ വ്യക്തമായത്. പൊളോണിയത്തിന്റെ ഉപയോഗം ഭരണകൂടങ്ങള്‍ക്ക് മാത്രമാണെന്നിരിക്കെ ഇതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിഎല്‍ഒ ആവശ്യപ്പെട്ടു.

Latest