തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Posted on: November 7, 2013 8:05 am | Last updated: November 7, 2013 at 8:05 am

പാലക്കാട്: ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ കീഴിലുള്ള വിര്‍ച്ച്വല്‍ എംപ്ലോയ്‌മെന്റ് ഗേറ്റ്‌വേ ഏജന്‍സി (വേഗ)യില്‍ പ്രവര്‍ത്തിക്കുന്നതിന് നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ വിദഗ്ധ – അര്‍ധ വിദഗ്ധ തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍, പെയിന്റര്‍, മേസണ്‍, വീട്ടുപകരണ റിപ്പയര്‍, മരപ്പണി, കംപ്യൂട്ടര്‍ റിപ്പയറിംഗ്, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ഡി ടി പി ഓപ്പറേറ്റര്‍, തെങ്ങ് കയറ്റ തൊഴിലാളികള്‍, ഡ്രൈവര്‍, കൂലിപ്പണി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവസരം. ആവശ്യമുള്ളവര്‍ക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന പരിശീലനം നല്‍കും. അപേക്ഷകര്‍ 18 നും 60 നും ഇടയില്‍ പ്രായം ഉള്ളവരാകണം. വേഗ സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ബന്ധപ്പെട്ട മേഖലകളില്‍ തുടര്‍ച്ചയായി തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
താത്പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍് അപേക്ഷ നല്‍കണം.