Connect with us

International

വിചാരണ ട്രിപ്പോളിയില്‍ നിന്ന് മാറ്റണമെന്ന് ഗദ്ദാഫിയുടെ മകന്‍

Published

|

Last Updated

ട്രിപ്പോളി: തന്റെ വിചാരണ ട്രിപ്പോളിയില്‍ നിന്നൊഴിവാക്കി പടിഞ്ഞാറന്‍ നഗരമായ സിന്‍താനില്‍ വെച്ച് നടത്തണമെന്ന് കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ രണ്ടാമത്തെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം. സിന്‍താനും ട്രിപ്പോളിയും തമ്മില്‍ വ്യത്യാസമില്ലെന്ന് തടവില്‍ കഴിയുന്ന സെയ്ഫ് വ്യക്തമാക്കി. നീണ്ട ഇടവേളക്ക് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണാന്‍ അവസരം ലഭിച്ചപ്പോഴാണ് സെയ്ഫ് വിചാരണ സംബന്ധിച്ച നിലപാട് പരസ്യമാക്കിയത്.
വിചാരണക്കായി സെയ്ഫിനെ വിട്ടുതരണമെന്ന് നേരത്തെ ലിബിയന്‍ അറ്റോര്‍ണി ജനറല്‍ അബ്ദുല്‍ ഖാദര്‍ റദ്‌വാന്‍ സിന്റ്റാന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗദ്ദാഫിയുടെ ഭരണകാലത്ത് ഉദ്യോഗസ്ഥരായിരുന്ന, യുദ്ധം കുറ്റം ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന മറ്റ് 36 പേരെയും അങ്ങനെ വന്നാല്‍ വിചാരണ ചെയ്യാെമന്ന് ജനറല്‍ ബോധിപ്പിച്ചു.
ഗദ്ദാഫിയുടെ രണ്ടാമത്തെ മകനെ സിന്‍താനില്‍ വെച്ച് കൈമാറുന്നത് പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനിടയാക്കുമെന്ന സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
2011 നവംബറില്‍ ദക്ഷിണ ലിബിയയില്‍ വെച്ചാണ് സെയ്ഫ് അല്‍ ഇസ്‌ലാം അറസ്റ്റിലായത്. സെയ്ഫ് അറസ്റ്റിലായി ഒരു മാസത്തിനുള്ളില്‍ ഗദ്ദാഫി കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ 19ന് സെയ്ഫിനെ വിചാരണക്ക് വിധേയനാക്കിയെങ്കിലും കേസിന്റെ തുടര്‍ വിചാരണ കോടതി ഡിസംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു.