Connect with us

Kerala

ലാവ്‌ലിന്‍: തനിക്ക് കരുത്ത് പകര്‍ന്നത് പാര്‍ട്ടി: പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സധൈര്യം മുന്നോട്ട് പോവാന്‍ തനിക്ക് കരുത്ത് പകര്‍ന്നത് പാര്‍ട്ടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പിണറായി. പാര്‍ട്ടിയുടെ നിലപാടാണ് തനിക്ക് എപ്പോഴും കരുത്ത് പകര്‍ന്നത്. എതിര്‍പ്പുകള്‍ രാഷ്ട്രീയ ജീവിതത്തില്‍ സ്വാഭാവികമാണ്. ജീവനെടുക്കുക എന്നതാണ് ഇതിന്റെ ഏറ്റവും അറ്റം. അത്തരം ശ്രമങ്ങള്‍ തനിക്കെതിരെ രണ്ടു തവണ ഉണ്ടായിട്ടുണ്ട്. അത് താന്‍ അതിജീവിച്ചിട്ടുണ്ട്. തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചവരോട് തനിക്ക് പ്രതികാരമില്ല. വികസനത്തെ തകര്‍ക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനം മാറ്റണമെന്നും പിണറായി പറഞ്ഞു.

നേരത്തെ സ്വീകരണ സമ്മേളനം സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. എസ് എന്‍ സി ലാവ് ലിന്‍ കേസില്‍ വിചാരണ കോടതിയുടെ വിധി പാര്‍ട്ടിക്കെതിരെയുള്ള ഗൂഢാലോചനയെ തകര്‍ത്തെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ കെട്ടിച്ചമച്ചതായിരുന്നു കേസ്. ഇത് പൊളിക്കുന്നതില്‍ സി പി എം വിജയിച്ചു. പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു പാഠമാണ് ഈ വിധി. സി പി എം ജനങ്ങളെ വഞ്ചിക്കില്ലെന്നും കാരാട്ട് പറഞ്ഞു.

Latest