വെസ്റ്റ് ഇന്‍ഡീസ് 234ന് എല്ലാവരു‌ പുറത്തായി

Posted on: November 6, 2013 3:09 pm | Last updated: November 6, 2013 at 3:11 pm
mohammed shami
മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷാമി

കൊല്‍ക്കത്ത: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. 234 റണ്‍സിന് എല്ലാവരും പുറത്തായി. 78 ഓവറില്‍ നിന്നാണ് വിന്‍ഡീസ് 234 റണ്‍സ് നേടിയത്.

വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിക്കറ്റെടുത്തു . വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ മത്സരത്തില്‍ സച്ചിന്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് വിക്കറ്റ് നേടിയത്. ഷില്ലിംഗ് ഫോഡിനെ എല്‍ ബി ഡബ്ല്യൂവില്‍ കുടുക്കിയായിരുന്നു സച്ചിന്റെ നേട്ടം.

ക്രിസ് ഗെയില്‍സ് (18), പവല്‍ (28), ബ്രാവോ (23), സാമുവല്‍സ് (65), രാംദിന്‍ (4) സമി (16) ഷില്ലിംഗ്‌ഫോഡ് (5), ചന്ദ്രപോള്‍ (36), രാംദിന്‍ (4), പെരുമാള്‍ (14) , ടി എല്‍ ബെസ്റ്റ് (14*) എന്നിങ്ങനെയാണ് വിന്‍ഡീസ് താരങ്ങളുടെ സ്കോര്‍ നില.

ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ താരം മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സച്ചിന് പുറമെ ഭുവനേശ്വര്‍ കുമാര്‍, പ്രഗ്യാന്‍ ഓജ, എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്