പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭാ സമിതി ശുപാര്‍ശ

Posted on: November 6, 2013 12:15 pm | Last updated: November 7, 2013 at 8:19 am

pcgeorgeV

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ. കെ.മുരളീരന്‍ അധ്യക്ഷനായ നിയമസഭാസമിതിയുടേതാണ് ശുപാര്‍ശ. ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്‌ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയുടെ പേരിലാണ് നടപടി.

അതേസമയം പി.സി ജോര്‍ജിനെ താക്കീത് ചെയ്താല്‍ മാത്രം പോരെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.