Connect with us

Ongoing News

കൊല്‍ക്കത്ത ടെസ്റ്റ്: വിന്‍ഡീസിന് ബാറ്റിംഗ്

Published

|

Last Updated

കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ ടോസ് നേടിയ വിന്‍ഡീസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. വെസ്റ്റന്‍ഡീസിനെതിരെ ക്രീസിലെത്തുന്ന സച്ചിന്റെ 199ാം ടെസ്റ്റ് മത്സരമാണിത്. അതേസമയം രോഹിത് ശര്‍മ്മയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. 24 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച തട്ടകമാണ് ഈഡന്‍ഗാര്‍ഡന്‍. 1991 ജനുവരി നാലിന് ശ്രീലങ്കക്കെതിരെ ഏകദിന മത്സരത്തോടെയാണ് സച്ചിന്‍ ഈഡനില്‍ അരങ്ങേറുന്നത്.
നൂറാം രാജ്യാന്ത സെഞ്ച്വറിക്കായി 21 ടെസ്റ്റുകളും 12 ഏകദിനങ്ങളും കാത്തിരിക്കേണ്ടി വന്ന സച്ചിന്റെ ഫോം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മങ്ങിയിരിക്കുകയാണ്. രഞ്ജിയില്‍ ഹരിയാനക്കെതിരെ മുംബൈക്ക് ജയമൊരുക്കിയ 79 നോട്ടൗട്ട് സച്ചിന്റെ തിരിച്ചുവരവായി. ഈഡനില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച, ഏറ്റവുമധികം റണ്‍സടിച്ച സച്ചിന്‍ സെഞ്ച്വറി നേടി വിസ്മയിപ്പിക്കുമോ എന്നറിയാന്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

ടീം ഇന്ത്യ: എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, അജിങ്ക്യ രഹാനെ, ഇഷാന്ത് ശര്‍മ, പ്രഗ്യാന്‍ ഓജ, അമിത് മിശ്ര.
ടീം വിന്‍ഡീസ്: ഡാരന്‍ സമി (ക്യാപ്റ്റന്‍), ക്രിസ് ഗെയില്‍, കീരന്‍ പവല്‍, ഡാരന്‍ ബ്രാവോ, മര്‍ലൊണ്‍ സാമുവല്‍സ്, നര്‍സിംഗ് ഡിയോനരെയ്ന്‍, ശിവനാരായന്‍ ചന്ദര്‍പോള്‍, ദിനേശ് രാംദിന്‍(വിക്കറ്റ് കീപ്പര്‍), ടിനോ ബെസ്റ്റ്, വീരസ്വാമി പെരുമാള്‍, ഷെല്‍ഡണ്‍ കോടറല്‍, കിര്‍ക് എഡ്വാര്‍ഡ്‌സ്, കിമാര്‍ റോച, ഷെയിന്‍ ഷില്ലിംഗ്‌ഫോഡ്, ചാഡ്‌വിക് വാള്‍ട്ടണ്‍.

 

---- facebook comment plugin here -----

Latest