Connect with us

Kasargod

പി എ ഉസ്താദ് അനുസമരണ സംഗമം ഇന്ന് സഅദിയ്യയില്‍

Published

|

Last Updated

ദേളി: സഅദിയ്യ: ശരീഅത്ത് കോളജ് പ്രിന്‍സിപ്പാളും കാഞ്ഞങ്ങാട് സംയുക്ത ജമഅത്ത് ഖാസിയുമായിരുന്ന പി എ അബ്ദുല്ല മുസ്‌ലിയാര്‍ അനുസമരണവും തഹ്‌ലീല്‍ സംഗമം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ദേളി സഅദിയ്യ:യില്‍ നടക്കും. ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങല്‍ പാനൂര്‍ പ്രാര്‍ഥന നടത്തും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. പി എ അഹ്മദ് സഈദ്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഉബൈദുല്ലാഹി സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അഹ്മദ് മുസ്‌ലിയാര്‍ ബേക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, റഫീഖ് സഅദി ദേലംപാടി, ഹമീദ് മൗലവി ആലംപാടി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, അഷ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിക്കും.

Latest