Connect with us

Kasargod

കേന്ദ്ര സര്‍വകലാശാലയിലെ ഇന്റര്‍വ്യു ഡി വൈ എഫ് ഐ തടഞ്ഞു

Published

|

Last Updated

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വീണ്ടും പിന്‍വാതില്‍ നിയമനം നടത്താനുളള നീക്കം ഡി വൈ എഫ് ഐ തടഞ്ഞു. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനങ്ങള്‍ നല്‍കി വിവാദമായ കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് എന്നീ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നതിന് ഇന്നലെ രാവിലെ ആരംഭിച്ചകൂടിക്കാഴ്ചയാണ് ഡി വൈ എഫ് ഐ തടഞ്ഞത്.
കാസര്‍കോട് നായന്മാര്‍ മൂലയിലുള്ള കേന്ദ്ര സര്‍വകലാശാല ആസ്ഥാനത്തേക്ക് ഇന്നു രാവിലെ മാര്‍ച്ച് നടത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസിനെ ഒരു മണിക്കൂറോളം ഉപരോധിച്ചു.
ഇന്നലെ മുതല്‍ മൂന്ന് ദിവസമാണ് ഇവിടെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. വൈസ് ചാന്‍സലറുടെ ചേംബര്‍ ഉപരോധിച്ച ഡി വൈ എഫ് ഐ നേതാക്കളെ വൈസ് ചാന്‍സലര്‍ ചര്‍ച്ചക്ക് ക്ഷണിച്ചതിന് ശേഷമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ നിന്ന് പിന്മാറിയത്.