Connect with us

Malappuram

തിരൂര്‍ വിദ്യാഭ്യാസ ജില്ല വിഭജിക്കണം: എസ് ഇ യു

Published

|

Last Updated

മലപ്പുറം: സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 131 ഹൈസ്‌കൂളുകളുള്ള വിദ്യാഭ്യാസ ജില്ലയാണ് തിരൂര്‍ വിദ്യാഭ്യാസ ജില്ല. ഏകദേശം ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടനാട് പുനലൂര്‍ ഡി ഇ ഒ കള്‍ക്ക് കീഴിലുള്ള അത്രയും കുട്ടികള്‍ തിരൂരിലെ രണ്ട് സ്‌കൂളുകളില്‍ മാത്രം വരും. ഇത് മൂലം ഇവരുടെ കലാകായിക മത്സരങ്ങള്‍, ഉച്ചക്കഞ്ഞി വിതരണം, പരിശോധനകള്‍ എന്നിവ കൃത്യമായി കൊണ്ടുപോകാന്‍ ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഏഴ് കോടി 44 ലക്ഷം രൂപയുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്, 20 ലക്ഷം രൂപയുടെ മുസ്‌ലിം ഗേള്‍സ് സ്‌കോളര്‍ഷിപ്പ് എന്നിവയും വിദ്യാഭ്യാസ ജില്ലയിലെ യു ഐ ഡി സ്റ്റാറ്റസ് എന്നിവ കൈകാര്യം ചെയ്യുവാന്‍ ഡി ഇ ഒയില്‍ ഒരു സെക്ഷന്‍ ക്ലര്‍ക്ക് മാത്രമാണുള്ളത്.
പാലപ്പെട്ടി മുതല്‍ ചേലേമ്പ്ര വരെയും താനൂര്‍ മുതല്‍ ഒതുക്കുങ്ങല്‍ വരെയുമുള്ള വിദ്യാഭ്യാസജില്ല ഏഴ് നിയമസഭാമണ്ഡലങ്ങളിലും രണ്ട് ലോക്‌സഭാമണ്ഡലങ്ങളിലുമായി വ്യാപിച്ചു കിടക്കുകയാണ്. വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ വേണ്ട നിലയില്‍ പുരോഗതി നേടാനും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും തിരൂര്‍ വിദ്യാഭ്യാസ ജില്ലയെ വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമായി വിദ്യാഭ്യാസജില്ലയും കോട്ടക്കല്‍, വൈലത്തൂര്‍ എന്നിവ ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ലകളും ആരംഭിക്കണമെന്നും എസ് ഇ യു മലപ്പുറം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest