Connect with us

Malappuram

വ്യാപാരിയുടെ കൊലപാതകം; പ്രതികള്‍ക്ക് വേണ്ടി തിരിച്ചില്‍ തുടങ്ങി

Published

|

Last Updated

മഞ്ചേരി: വ്യാപാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി മുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി. കിഴക്കേ പാണ്ടിക്കാട് പലചരക്ക് കച്ചവടം ചെയ്യുന്ന പെരുവക്കാട് മുഹമ്മദ്(68) ആണ് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന മുഹമ്മദിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കവുങ്ങിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച് പണവുമായി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
ബംഗാളികളായ ചില തൊഴിലാളികളെ സംഭവ ശേഷം കാണാതായതിനാല്‍ ഇവര്‍ക്ക് വേണ്ടി അയല്‍ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്താന്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി, പാണ്ടിക്കാട് സി ഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് തയാറാക്കിയിട്ടുണ്ട്.
തൃശൂരില്‍ നിന്ന് സയന്റിഫിക് അസിസ്റ്റന്റ്, മലപ്പുറത്ത് വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മുഹമ്മദിന്റെ അനുജന്‍ മൊയ്തീന്റെ പരാതിയില്‍ പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

പോലീസ് പരിശോധന നടത്തി
പാണ്ടിക്കാട്: കഴുത്തറുത്ത് കൊല്ലപ്പെട്ട കിഴക്കേപാണ്ടിക്കാട് പേര്‍ക്കുത്ത് മുഹമ്മദിന്റെ മൃത ശരീരവും പരിസരവും പോലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പെരിന്തല്‍മണ്ണ ഡി വൈ എസ് പി കെ പി വിജയകുമാര്‍, പാണ്ടിക്കാട് സി ഐ എ ജെ ജോണ്‍സണ്‍, എസ് ഐ കെ ടി ചന്ദ്രന്‍, ഫോറന്‍സിക് അസി. ഡയറക്ടര്‍ പി ബിസുനിത, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി. അതേ സമയം രണ്ട് ബംഗാളി യുവാക്കള്‍ ഇവിടെ നിന്നും മുങ്ങിയതായും അറിയുന്നു.

 

Latest