പരാതി പിന്‍വലിച്ചത് ശ്വേതാമേനോന്‍ വിശദീകരിക്കണം: വി എസ്

Posted on: November 4, 2013 12:32 pm | Last updated: November 5, 2013 at 12:06 am

vs-achuthanandan01_5തിരുവനന്തപുരം: കൊല്ലത്ത് വള്ളംകളി മത്സരത്തിന്റെ വേദിയില്‍ വെച്ച് അപമാനിക്കപ്പെട്ടു എന്ന് മൊഴി നല്‍കിയ ശ്വേതാമേനോന്‍ അത് പിന്‍വലിക്കാനുണ്ടായ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. എം പിക്കെതിരെയുള്ള പരാതി പിന്‍വലിച്ചത് എന്തിനെന്നും നടി വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

തന്നെ ജനപ്രതിനിധി അപമാനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച ശ്വേത ഇന്നലെ രാത്രി തനിക്ക് ഇക്കാര്യത്തില്‍ പരാതി ഇല്ലെന്ന് പറയുകയായിരുന്നു. മാധ്യമങ്ങള്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ശ്വേതാമേനോന്‍ ഇക്കാര്യം അറിയിച്ചത്.