Connect with us

Kerala

മലപ്പുറത്ത് കനത്ത സുരക്ഷയില്‍ ഇന്ന് ജനസമ്പര്‍ക്ക പരിപാടി

Published

|

Last Updated

മലപ്പുറം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് മലപ്പുറത്ത്. കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയില്‍ നടക്കുന്ന പരിപാടിയില്‍ സുരക്ഷക്കായി രണ്ടായിരത്തോളം പോലീസുകാരെ വിന്യസിക്കാന്‍ തീരുമാനമായി. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നല്‍കുക. പ്രധാനസ്റ്റേജില്‍ ആറ് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു. കാവുങ്ങല്‍, മൂന്നാംപടി, എം എസ് പിക്ക് സമീപത്തുള്ള പെട്രോള്‍ പമ്പ്, കാവുങ്ങല്‍, മൂന്നാം പടി എന്നിവിടങ്ങളിലും സി സി ടി വി സ്ഥാപിച്ചു.

കര്‍ശന പരിശോധനകള്‍ക്കു ശേഷമായിരിക്കും ജനസമ്പര്‍ക്ക വേദിയിലേക്ക് ആള്‍ക്കാരെ കടത്തിവിടുക. ഇവിടേക്കുള്ള റോഡ് ഗതാഗതം രാവിലെ ആറിന് നിരോധിക്കും.

മുണ്ടുപറമ്പ് ബൈപ്പാസ് വഴിയാണ് ഗതാഗതം പ്രധാനമായും വഴിതിരിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോവുന്നവര്‍ കാവുങ്ങലില്‍ നിന്നാണ് ബൈപ്പാസ് റോഡിലേക്ക് തിരിയേണ്ടത്. മലപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോവുന്ന വാഹനങ്ങള്‍ മുണ്ടുപറമ്പില്‍ നിന്ന് തിരിഞ്ഞ് കാവുങ്ങല്‍ വഴി പോവണം.

Latest