Connect with us

Kozhikode

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: എം എ ബേബി

Published

|

Last Updated

കോഴിക്കോട്: അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആധികാരിക പഠനം നടത്തി അവ പരിഹരിക്കണമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി.
കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂനിയന്‍(കെ യു എസ് ടി യു) അവകാശ പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധികാരിക പഠനം നടത്താന്‍ നിയമിക്കുന്ന കമ്മറ്റികളില്‍ പൂര്‍ണ നിയന്ത്രണം കേന്ദ്ര ഗവണ്‍മെന്റിനാണ്. സംസ്ഥാന സര്‍ക്കാരിന് പരിമിതമായ അധികാരം മാത്രമേയുള്ളൂ. വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവന്നപ്പോള്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ എന്തുകൊണ്ട് നിയമം കൊണ്ടുവന്നില്ല. ഇതാണ് മുഖ്യതടസ്സമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് നടത്തുത്. സി ബി എസ് ഇ നിര്‍ദേശിച്ച ശമ്പളംപോലും കൊടുക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല. എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിമകളുടെ സ്ഥിതിയാണ്. നിയമന ഉത്തരവുപോലും ഇവര്‍ക്ക് നല്‍കുന്നില്ല. ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് മുണ്ടശേരിയുടെ വിദ്യഭ്യാസ ബില്‍ വരുന്നതുവരെ എയ്ഡഡ് അധ്യാപകര്‍ അനുഭവിച്ച ദുരിതത്തിന് സമാനമാണ് അണ്‍എയ്ഡഡ് ജീവനക്കാരുടെത്.
മാനേജ്‌മെന്റിന് ഇഷ്ടമില്ലാത്തവരെ ഏതു നിമിഷവും പിരിച്ചുവിടാമെന്ന അവസ്ഥയാണ്. നിയമന ഉത്തരവ് നല്‍കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല.
അണ്‍എയ്ഡഡ് മേഖലയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ല. അധ്യാപകരും അനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ തീരാന്‍ വ്യക്തമായ കാഴ്ചപ്പാടോടെ സംഘടിക്കാനാകണം. കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. അതിനെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു,

---- facebook comment plugin here -----

Latest