Connect with us

Kerala

പീതാംബരക്കുറുപ്പിനെതിരായ പരാതി ശ്വേതാ മേനോന്‍ പിന്‍വലിച്ചു

Published

|

Last Updated

കൊച്ചി: എന്‍ പീതാംബരക്കുറുപ്പിനെതിരെയുള്ള പരാതി പിന്‍വലിക്കുന്നതതായി ശ്വേതാ മേനോന്‍. തന്റെ കുടുംബാംബങ്ങളുമായി കൂടിയാലോചിച്ച് എടുത്ത തീരുമാനമാണിത്. പീതാംബരക്കുറുപ്പ് തന്നോട് ക്ഷമാപണം നടത്തിയതുകൂടി കണക്കിലെടുത്താണ് പരാതി പിന്‍വലിക്കുന്നത്. ഇതുസംബന്ധിച്ച എല്ലാ നിയമനടപടികളില്‍ നിന്നും പിന്‍വാങ്ങുന്നു എന്നും ശ്വേതാമേനോന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ശ്വേതാ മേനോന്‍ ഇക്കാര്യം അറിയിച്ചത്. തന്റെ തീരുമാനത്തിനു പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമില്ലെന്നും ശ്വേത മേനോന്‍ അറിയിച്ചു.

കൊല്ലത്തെ വള്ളം കളിമത്സരത്തിനിടെ ഒരു ജനപ്രതിനിധിയും കണ്ടാലറിയാവുന്ന മറ്റൊരാളും തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ശ്വേതയുടെ മൊഴി. താമസിച്ച ഹോട്ടലില്‍ നിന്നും വള്ളംകളിയുടെ വേദിവരെ താന്‍ അപമാനിക്കപ്പെട്ടു എന്നും ശ്വേത പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.