Connect with us

Malappuram

വിദ്യാര്‍ഥികള്‍ മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളണം: മന്ത്രി അലി

Published

|

Last Updated

പെരിന്തല്‍മണ്ണ: വിദ്യാര്‍ഥികള്‍ മാനുഷിക ബോധം ഉള്‍കൊണ്ട് രാജ്യപുരോഗതിയില്‍ പങ്കാളികളാകണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. അറിവിനെ സമരായുധമാക്കുക എന്ന ശീര്‍ഷകത്തില്‍ നടന്ന എസ് എസ് എഫ് ജില്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഫറന്‍സ്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍മ്മികതയും മാനുഷിക ബോധവുമുള്ള തലമുറയായി വിദ്യാര്‍ഥികള്‍ മാറണം. വിദ്യാഭ്യാസ മേഖലയില്‍ എസ് എസ് എഫിന്റെ പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന കോണ്‍ഫറന്‍സില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഡോ. സെബാസ്റ്റിയന്‍ പോള്‍ മുഖ്യ അതിഥിയായിരുന്നു. ക്യാമ്പസ് ആക്ടിവിസം എന്ന വിശയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, അബൂബക്കര്‍ പത്തംകുളം, കെ അബ്ദുല്‍ കലാം, എ എ റഹീം സംസാരിച്ചു. രണ്ട് മണിക്ക് നടന്ന സ്പിരിച്ച്വല്‍ ഡിസ്‌കോഴ്‌സിന് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വിവിധ ക്യാമ്പസുകളില്‍ നിെന്നത്തിയ കോണ്‍ഫറന്‍സ് പ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. എ ശിഹാബുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, എം അബ്ദുര്‍റമാന്‍, സി കെ എം ഫാറൂഖ്, സയ്യിദ് മുര്‍തള സഖാഫി, കെ വി ഫഖ്‌റുദ്ധീന്‍ സഖാഫി, ഡോ. നൂറുദ്ധീന്‍, എം കെ എം സ്വഫ്‌വാന്‍ , പി കെ മുഹമ്മദ് ശാഫി, ടി അബ്ദുന്നാസര്‍ പ്രസംഗിച്ചു.

Latest