Connect with us

National

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപ്പിടുത്തം; ആറ് മരണം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ നാല് സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഡല്‍ഹിയിലെ ന്യൂ രഞ്ജിത് നഗര്‍ പ്രദേശത്തുള്ള പേഴ്‌സ് നിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്ന രണ്ട് നില കെട്ടിടത്തിലാണ് ശനിയാഴ്ച്ച വൈകീട്ടോടെ തീപ്പിടുത്തമുണ്ടായത്.

ഷോര്‍ട്‌സ് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നി ശമന സേനാധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കെട്ടിടത്തിന്റെ താഴേ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Latest