Connect with us

International

ഖാന്‍ സഈദ് മെഹ്‌സൂദ് പാക് താലിബാന്റെ പുതിയ നേതാവ്

Published

|

Last Updated

ഇസ്ലാമാബാദ്: ഹക്കീമുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ പാക് താലിബാന്‍ പുതിയ നേതാവിനെ പ്രഖ്യാപിച്ചു. സജ്‌ന എന്നറിയപ്പെടുന്ന ഖാന്‍ സഈദ് മെഹ്‌സൂദാണ് പുതിയ നേതാവ്. തെഹ് രീക്കെ താലിബാന്‍ പാക്കിസ്ഥാന്‍ ശൂറയാണ് ഖാന്‍ സഈദിനെ നേതാവായി തിരഞ്ഞെടുത്തത്. അജ്ഞാത കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ശൂറയിലെ ഭൂരിഭാഗം പേരും പങ്കെടുത്തിരുന്നു. യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇന്നലെയാണ് ഹക്കീമുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ടത്.

36കാരനായ ഖാന്‍ സഈദ് പാക് താലിബാന്റെ പ്രമുഖ ബുദ്ധികേന്ദ്രമാണ്. 2012ല്‍ താലിബാന്‍ ജയില്‍ ആക്രമിച്ച് 400 പേരെ മോചിപ്പിച്ച ഓപ്പറേഷന് നേതൃത്വം നല്‍കിയത് ഖാന്‍ സഈദായിരുന്നു. മതപരമോ ഭൗതികമോ ആയ വിദ്യാഭ്യാസമില്ലെങ്കിലും ഖാന്‍ സഈദ് ഏറ്റുമുട്ടലില്‍ വിദഗ്ധനാണെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറയുന്നു.