Connect with us

Kerala

അപമാനശ്രമം: തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് പീതാംബര കുറുപ്പ് എം.പി

Published

|

Last Updated

കൊല്ലം: കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് പീതാംബര കുറുപ്പ് എം.പി. ആരോപണം അസത്യമാണ്. ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നതില്‍ ദു:ഖമുണ്ടെന്നും ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ശ്വേതയെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് തനിക്കറിയാമെന്നും അതിന്റെ രേഖകള്‍ തന്റെ കയ്യിലുണ്ടെന്നും ഉടന്‍ തന്നെ അത് പുറത്ത് വിടുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം അപമാനശ്രമം ഉണ്ടായെന്ന നിലപാടില്‍ ഉറച്ച്് നില്‍ക്കുന്നതായി ശ്വേതാമേനോന്‍ പ്രതികരിച്ചു. പരാതി പറഞ്ഞിട്ടില്ലെന്ന കലക്ടറുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്നും ശ്വേതാമേനോന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.

 

 

 

---- facebook comment plugin here -----

Latest