Connect with us

Kozhikode

കഞ്ചാവ് കേസില്‍ രണ്ട് പേര്‍ക്ക് കഠിനതടവും പിഴയും

Published

|

Last Updated

വടകര: വ്യത്യസ്ത സംഭവത്തില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ട് പേര്‍ക്ക് കഠിനതടവും പിഴയും ശിക്ഷ.
വയനാട് കാട്ടിക്കുളം മുള്ളന്‍കൊല്ലി മൂലക്കത്തൊടിയില്‍ നാസര്‍ (32), കോഴിക്കോട് ഗോവിന്ദപുരം പുതിയപാല കുളങ്ങരക്കണ്ടി ദുഷ്യന്തന്‍ (48) എന്നിവരെയാണ് വടകര എന്‍ ഡി പി എസ് ജഡ്ജ് ഡോ. വി വിജയകുമാര്‍ മൂന്ന് വര്‍ഷം വീതം കഠിനതടവിനും എഴുപത്തിഅയ്യായിരം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം.
മാനന്തവാടി കാട്ടിക്കുളം റോഡിലെ കൈതക്കുന്നില്‍വെച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒരു കിലോ 340 ഗ്രാം കഞ്ചാവ് മാനന്തവാടി പോലീസ് പിടിച്ചെടുത്ത കേസിലാണ് നാസറിനെ ശിക്ഷിച്ചത്. 2010 ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം.
2010 സപ്തംബര്‍ 19നാണ് ദുഷ്യന്തനെ ഒരു കിലോ 300 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സരോവരം ബയോപാര്‍ക്ക് റോഡില്‍ വെച്ച് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.