Connect with us

Palakkad

കാണിക്കമാത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു

Published

|

Last Updated

പാലക്കാട്: ദൃശ്യ സാക്ഷരത കാണിക്കമാതയുടെ കണ്ണിലൂടെ എന്ന സന്ദേശവുമായി കെ എം സി ടാക്കീസ് എന്ന പേരില്‍ കാണിക്കമാത ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ഫിലിം ഫെസ്റ്റിവലിന് പരിസമാപ്തിയായി. സിനിമാരംഗത്തെ പ്രമുഖരും ലോകോത്തര സിനിമകളും ചര്‍ച്ചകളും അണിയിച്ചൊരുക്കിയ ഫിലിംഫെസ്റ്റിവല്‍ അക്ഷരാര്‍ഥത്തില്‍ കാണിക്കമാതയില്‍ ദൃശ്യവിരുന്നൊരുക്കി.
നടി ശ്വേതാ മേനോനാണ് കഴിഞ്ഞദിവസം ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. സമാപന ദിനമായ ഇന്നലെ സിനിമാക്‌സ്, നോവെല്ല, മൂവിയോള, സില്‍വര്‍ സ്‌ക്രീന്‍ എന്നീ നാലുവേദികളിലായി തെരഞ്ഞെടുത്ത ഫീച്ചര്‍ സിനിമകളും ഹ്രസ്വ ചിത്രങ്ങളും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ലോകോത്തര സംവിധായകരായ മജിദ് മജീദിയുള്‍പ്പടെയുള്ളവരുടെ സിനിമകളും മലയാളി സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഉള്ളുരുക്കും തുടങ്ങിയ സിനിമകളും പ്രത്യേക ആസ്വാദനതലമാണ് ചാര്‍ത്തികൊടുത്തത്.
സമാപനച ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ മേജര്‍ രവി മുഖ്യാതിഥിയായിരുന്നു.
സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. പാലക്കാട് അഡി. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. ഗണേശന്‍ മുഖ്യപ്ര‘ാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍, വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, തിരക്കഥാകൃത്ത് സതീഷ് രാമകൃഷ്ണന്‍ എ്ന്നിവര്‍ ആശംസാപ്രസംഗം നടത്തി.
ചടങ്ങില്‍ സ്‌കൂളിലെ താരോദയങ്ങളായ ലക്ഷ്മി വേണുഗോപാലന്‍, ഷംജ രാജേന്ദ്രന്‍,ഗ്രീഷ്്മ കണ്ണന്‍ എന്നീ വിദ്യാര്‍ഥിനികളെ ആദരിച്ചു.

Latest