Connect with us

Wayanad

മലയാളത്തിന്റെ മഹത്വമറിയിച്ച് ശ്രേഷ്ഠഭാഷാ ദിനം ആചരിച്ചു

Published

|

Last Updated

കല്‍പറ്റ: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ശേഷമുള്ള ആദ്യത്തെ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന ശ്രേഷ്ഠ ഭാഷാ ദിനാചരണം ജില്ലയിലും സമുചിതമായി സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടന്ന ജില്ലാതല പരിപാടികള്‍ മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
മലയാളം സര്‍വ്വകലാശാല ആരംഭിച്ചതുള്‍പ്പെടെയുള്ള പരിപാടികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഭാഷയുടെ ഉന്നമനം ലക്ഷ്യമിടുകയാണെന്ന് മന്ത്രി പറഞ്ഞു. അനേകം നാട്ടു ഭാഷകള്‍ കൂടിച്ചേര്‍ന്നാണ് ശുദ്ധ മലയാളം രൂപപ്പെട്ടത്. അതിനാല്‍ തന്നെ ഈ ഭാഷയില്‍ ആദിവാസി വിഭാഗങ്ങളുടേതുള്‍ പ്പെടെ അനേകം സംസ്‌കാരങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സമീപകാലത്ത് അന്തരിച്ച സംഗീതജ്ഞരായ കെ.രാഘവന്‍ മാസ്റ്റര്‍, വി. ദക്ഷിണാമൂര്‍ത്തി, മന്നാഡേ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് “ഗാനാജ്ഞലി” എന്ന പേരില്‍ സംഗീത ആലാപന പരിപാടിയും നടന്നു. സാഹിത്യകാര•ാരായ പൊന്നങ്കോട് ഗോപാലകൃഷ്ണന്‍, സാദിര്‍ തലപ്പുഴ എന്നിവരെ ആദരിച്ചു. അന്തരിച്ച സാഹിത്യകാരന്‍ ടി.സി. ജോണിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പത്‌നി മേരി ജോണിന് ഉപഹാരം നല്‍കി. ജില്ലയില്‍ നിന്നുള്ള യു വസാഹിത്യ പ്രതിഭകളുടെ രചനകള്‍ വേദിയില്‍ അവതരിപ്പിച്ചു. എ.ഡി.എം. എന്‍.ടി മാത്യു ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശശി , കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവകി, കൗണ്‍ സിലര്‍ പ്രകാശന്‍.കെ എന്നിവര്‍ സംസാരിച്ചു. എ.ഡി.എം. എന്‍.ടി മാത്യു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.സജീവ് നന്ദിയും പറഞ്ഞു.

Latest