Connect with us

Eranakulam

പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Published

|

Last Updated

കൊച്ചി: ഭൂമിതട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ ചോദ്യം ചെയ്ത രീതിയില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സലീംരാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത് ശരിയായില്ല. ഈ രീതിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നതെങ്കില്‍ പ്രയോജനമുണ്ടാകില്ല.ഇങ്ങനെയെങ്കില്‍ അന്വേഷണം വെറും പ്രഹസനമാകും. ക്രിമിനലുകളെ സഹായിക്കാന്‍ പോലീസില്‍ സംഘമുണ്ടോ എന്നും ഈ മാഫിയാ സംഘമാണോ കേസ് അട്ടിമറിക്കുന്നതെന്നും ജസ്റ്റിസ് ഹാറൂണ്‍ റഷീദ് ചോദിച്ചു.

ബിജുവിനും സരിതയ്ക്കുമെതിരായ 2005ലെ കേസ് എഴുതി തള്ളിയതിന്റെ സാഹചര്യം വ്യക്തമാക്കമമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ബിജുവിന്റെയും സരിതയുടേയും തട്ടിപ്പിനിരയായതായി കാണിച്ച് ചെന്നൈ സ്വദേശിയായ ടിആര്‍ പ്രകാശ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.