പണം മുടക്കാതെ ഐഫോണ്‍ സ്വന്തമാക്കാം

Posted on: November 1, 2013 3:07 pm | Last updated: November 1, 2013 at 3:20 pm

iphone 5sഒരു പൈസയും മുടക്കാതെ ഇനി ഐഫോണ്‍ സ്വന്തമാക്കാം. റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ആകര്‍ശകമായ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മിക്ക ഓഫറുകളിലും ഉള്ളപോലെ ചില നിബന്ധനകളും റിലയന്‍സ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിലയന്‍സിന്റെ നെറ്റ് വര്‍ക്ക് രണ്ട് വര്‍ഷം ഉപയോഗിക്കണമെന്നാണ് പ്രധാന നിബന്ധന. തിരഞ്ഞെടുക്കുന്ന മോഡലുകള്‍ അനുസരിച്ച് പ്രതിമാസം 2599 രൂപയോ 2999 രൂപയോ റിലയന്‍സില്‍ അടയ്ക്കണം. ഈ കാലയളവില്‍ റിലയന്‍സില്‍ നിന്ന് അണ്‍ലിമറ്റഡ് കോളുകളും, എസ്എംഎസും,ത്രീജി ഡാറ്റയും ഉപഭോക്താവിന് ലഭ്യമാകും. ഐ ഫോണിന്റെ 16 ജിബി 5സി ,5 എസ് എന്നീ മോഡലുകളാണ് ഒരു പണവും നല്‍കാതെ ഊ ഉടമ്പടിപ്രകാരം ഉപഭോക്താവിന് ലഭിക്കുക. 16 ജിബി 5എസിന് 2599 രൂപയും 5എസിന് 2999 രൂപയും പ്രതിമാസം റിലയന്‍സില്‍ അടയ്ക്കണം.

32ജിബി 64ജിബി മോഡലുകളുടേതാണെങ്കില്‍ മാസം അട്യ്ക്കുന്ന തുകയ്ക്ക പുറമെ ആദ്യം ഒരു നിശ്ചിത തുക അദ്യം അടക്കണം. 16 ജിബി 5എസിന് 41900 രൂപയും 5എസിന് 53500 രൂപയുമാണ് മാര്‍ക്കറ്റ് വില. എച്ചഡിഎഫ്‌സി,ഐസിഐസി ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും ഓഫറെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമാന പദ്ധതികള്‍ അമേരിക്കയിലും മറ്റും വ്യാപകമാണെഹ്കിലും ഇന്ത്യയില്‍ ആദ്യമാണ്. പദ്ധതിയെ പറ്റി കൂടുതല്‍ വിവിരങ്ങള്‍ പങ്ക് വെക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.