എസ് എസ് എഫ് സമ്മേളനം നാളെ

Posted on: November 1, 2013 11:31 am | Last updated: November 1, 2013 at 11:31 am

താമരശ്ശേരി: അറിവിനെ സമരായുധമാക്കുക എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സമ്മേളനം നാളെ താമരശ്ശേരി വ്യാപാര ഭവനില്‍ നടക്കും. രാവിലെ പത്തുമണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ പി ടി അഹമ്മദ്കുട്ടി ഹാജി പതാക ഉയര്‍ത്തും.
വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി അലവി സഖാഫി അധ്യക്ഷത വഹിക്കും. ക്യാമ്പസ് ആക്ടിവിസം സെഷനില്‍ അഡ്വ. ഇ കെ മുസ്തഫ സഖാഫി, മുസ്ഥഫ പി എറക്കല്‍, പി വി അഹമ്മദ് കബീര്‍ വിഷയാവതരണം നടത്തും. ഉച്ചക്ക ്‌ശേഷം വിശുദ്ധം സെഷനില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി സംസാരിക്കും. സി കെ റാഷിദ് ബുഖാരി, അബ്ദുല്‍ കരീം നിസാമി, മുഹമ്മദലി കിനാലൂര്‍, അബ്ദുന്നാസര്‍ സഖാഫി സംബന്ധിക്കും. വിദ്യാര്‍ഥി റാലിയോടെ സമാപിക്കും.