Connect with us

Kozhikode

പുതുപ്പാടി സമ്പൂര്‍ണ പെന്‍ഷന്‍ ലഭ്യതാ പഞ്ചായത്തിലേക്ക്

Published

|

Last Updated

താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പെന്‍ഷന്‍ അദാലത്തില്‍ 550 അപേക്ഷകളില്‍ തീര്‍പ്പാക്കി. മുഖ്യമന്ത്രിയുടെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും പ്രത്യേക ഉത്തരവ് പ്രകാരം നടന്ന അദാലത്തിലേക്ക് ആയിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ബി പി എല്‍, എപി എല്‍ വ്യത്യാസമില്ലാതെ മൂന്ന് ലക്ഷം വരെ വരുമാനക്കാര്‍ക്കാണ് പുതിയ പ്രഖ്യാപനം പ്രയോജനപ്പെടുക.
ഒക്ടോബര്‍ 23 വരെ ലഭിച്ച 600 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. ബി പി എല്‍കാരല്ലാത്ത വാര്‍ധക്യ പെന്‍ഷന്‍ അപേക്ഷകളില്‍ വില്ലേജ് ഓഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജറാക്കുന്ന മുറക്ക് തീര്‍പ്പുകല്‍പ്പിക്കും. വാര്‍ഡുതല പ്രവര്‍ത്തന കമ്മിറ്റികള്‍ രൂപവത്കരിച്ച് വീടുകളില്‍ പരിശോധന നടത്തി മുഴുവനാളുകള്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കും. ഡിസംബര്‍ ആദ്യ വാരത്തോടെ സമ്പൂര്‍ണ ക്ഷേമ പെന്‍ഷന്‍ ലഭ്യതാ പഞ്ചായത്തായി പ്രഖ്യാപിക്കാനാണ് പദ്ധതി.
പെന്‍ഷന്‍ അദാലത്തിന്റെ ഉല്‍ഘാടനം സി മോയിന്‍കുട്ടി എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിശ കുട്ടി സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡഡന്റ് വി കെ ഹുസ്സൈന്‍ കുട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സഫീറ ജബ്ബാര്‍, ബിജു താന്നിക്കാകുഴി, റംല റസ്സാഖ്, അംഗങ്ങളായ സി എ മുഹമ്മദ്, പി പി മുഹമ്മദ് മാസ്റ്റര്‍, മോളി ആന്റോ, ഒതയോത്ത് അഷ്‌റഫ്, വാസന്തി രാജന്‍, പി സി മാത്യു, സെക്രട്ടറി പി ഡി രജീന്ദ്ര നാഥ് പ്രസംഗിച്ചു. രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുമായി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കേശവനുണ്ണി, ഡോ അമ്പിളി, ഡോ. സ്മിത എന്നിവരും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി യു ദേവി, അസിസ്റ്റന്റ് സെക്രട്ടറി ടി ആബിദ, വി ഇ ഒമാരായ വിനോദ് വര്‍ഗീസ്, കെ പി സുരേഷ് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Latest