Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: പോലീസിന് വീഴ്ച്ച പറ്റിയെന്ന് ഡി ജി പിയുടെ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് ഡി ജി പിയുടെ റിപ്പോര്‍ട്ട്.

പ്രശ്‌നമുണ്ടാവുമെന്ന് ഉറപ്പുള്ള വഴിയിലൂടെയാണ് മുഖ്യമന്ത്രിയെ കൊണ്ടുവന്നത്. ജനങ്ങളെ നിയന്ത്രിക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ വാഹനത്തെയാണ് പോലീസ് ശ്രദ്ധിച്ചത്. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് പോലീസ് റിഹേഴ്‌സല്‍ നടത്തിയിരുന്നില്ല. സ്ഥലം പരിചയമില്ലാത്ത കാസര്‍ക്കോട് എസ് പിയായിരുന്നു സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണൂര്‍ എസ് പിക്കും ഡി വൈ എസ് പിക്കുമെതിരെ നടപടിക്കും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. സംഭവത്തില്‍ ഡി ജി പിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടാണിത്.