Connect with us

Gulf

ലോക ഇസ്‌ലാമിക സാമ്പത്തിക ഫോറം: ദുബൈ ആഥിത്യമരുളും

Published

|

Last Updated

ദുബൈ: അടുത്ത വര്‍ഷം നടക്കുന്ന 10-ാം ലോക ഇസ്ാമിക സാമ്പത്തിക ഫോറത്തിന് ദുബൈ ആഥിത്യമേകും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണിത്.
ലോക ഇസ്‌ലാമിക സാമ്പത്തികത്തിന്റെ തലസ്ഥാനമായി ദുബൈയെ മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകതലത്തില്‍ ശ്രദ്ധേയമായ സാമ്പത്തിക ഫോറത്തിന് ആധിത്യം നല്‍കാന്‍ ദുബൈക്ക് അവസരം ലഭിച്ചത് രാജ്യത്തിനുള്ള വലിയ അംഗീകാരമായി കാണുന്നുവെന്ന് ശൈഖ് മുഹമ്മദിന്റെ എക്‌സിക്യൂട്ടീവ് ഓഫീസ് തലവന്‍ മുഹമ്മദ് ബിന്‍ അബ്ദുില്ല അല്‍ വര്‍ഖാവീ പറഞ്ഞു.
ലണ്ടനില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഒമ്പതാം ലോക ഇസ്‌ലാമി ഫോറത്തിലാണ് 2014 ലെ സാമ്പത്തിക ഫോറത്തിന്റെ വേദിയായി ദുബൈയെ പ്രഖ്യാപിച്ചത്. ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തെ കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെക്കാന്‍ രാഷ്ട്രത്തലവന്മാരുടെയും സാമ്പത്തിക വിദഗ്ധരുടെയും കൂട്ടായ്മയാണ് ലോക ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം. 2004ലാണ് ഇത് ആരംഭിച്ചത്. സാമ്പത്തിക വിദഗ്ധരായ 2,500 പേര്‍ ഇതില്‍ സ്ഥിരാംഗങ്ങളാണ്.

Latest