Connect with us

Kerala

കവിതാ പിള്ള പാലക്കാട് നഗരസഭയേയും കബളിപ്പിക്കാന്‍ ശ്രമിച്ചു

Published

|

Last Updated

പാലക്കാട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുകേസ് പ്രതി കവിതാ പിളള പാലക്കാട് നഗരസഭയെയും കബളിപ്പിക്കാന്‍ ശ്രമിച്ചു. മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ കവിതാ പിളള പാലക്കാട് നഗരസഭയെ സമീപിച്ചിരുന്നതായി നഗരസഭ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് വെളിപ്പെടുത്തി. അമേരിക്കന്‍ കമ്പനിയുടെ പേരിലായിരുന്നു കവിതാ പിളള നഗരസഭയ്ക്ക് പദ്ധതി സമര്‍പ്പിച്ചത്. പിന്നീട് തുടര്‍നടപടി സ്വീകരിക്കാന്‍ പദ്ധതിരേഖ സര്‍ക്കാരിന് കൈമാറിയിരുന്നു. കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അമേരിക്കന്‍ യാത്ര വാഗ്ദാനം ചെയിരുന്നതായും നഗരസഭാ ചെയര്‍മാന്‍ വെളിപ്പെടുത്തി.

നാല് കോടി രൂപ ചെലവുള്ള പദ്ധതിക്ക് മൂന്നരക്കോടി രൂപയാണ് കവിത പിള്ള കോട്ട് ചെയ്തത് എന്നതിനാലാണ് പദ്ധതി നടപ്പാക്കാനാവുന്നതാണെന്ന നഗരസഭ തെറ്റിദ്ധരിച്ചത്. ഇത് കാണിച്ച് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ശുചിത്വ മിഷന്‍, ഷാഫി പറമ്പില്‍ എം എല്‍ എ എന്നിവര്‍ക്ക് നഗരസഭാ ചെയര്‍മാന്‍ കത്തയച്ചു. തുടര്‍ന്ന് കവിത നഗരസഭായോഗത്തിലക്കം പങ്കെടുക്കുകയും അഞ്ച് നഗരസഭകളില്‍ കൂടി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

50 ലക്ഷം രൂപ ആദ്യഗഡുവായി ആവശ്യപ്പെട്ടതിന്റെ ഉദ്യോഗസ്ഥ തല നടപടികള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കവിത മെഡിക്കല്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് വിശദീകരിച്ചു.

Latest