Connect with us

Kerala

ചോറ്റാനിക്കരയില്‍ കൊല്ലപ്പെട്ട ബാലിക ലൈംഗിക പീഡനത്തിനുമിരയായി

Published

|

Last Updated

ചോറ്റാനിക്കര: തിരുവാണിയില്‍ കൊലചെയ്യപ്പെട്ട നാലുവയസ്സുകാരി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിഡനത്തെ തുടര്‍ന്നാണോ കുട്ടി മരിച്ചത് എന്നത് വ്യക്തമല്ല. കുട്ടി പീഡിപ്പിക്കപ്പെട്ടതായി മാതാവ് റാണി നേരത്തെ മൊഴി നല്‍കിയിരുന്നു. രാസപരിശോധന ഫലം കൂടി പുറത്തുവരാനുണ്ട്.

അതേസമയം കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചോറ്റാനിക്കര പഞ്ചായത്ത് ഏറ്റെടുത്തു. സംസ്‌കാര ചെലവുകള്‍ പഞ്ചായത്ത് വഹിക്കും. സ്വന്തമായി ഭൂമിയില്ലാത്തതിനാലാണ് മൃതദേഹം ഏറ്റെടുക്കാതിരിക്കാന്‍ കാരണമെന്നാണ് വിശദീകരണം .

എല്‍ കെ ജി വിദ്യാര്‍ഥിനിയായ അക്‌സയെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് റാണിയേയും കാമുകന്‍ രഞ്ജിത്ത്, സുഹൃത്ത് ബേസില്‍ എന്നിവരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Latest