Connect with us

Gulf

ടാങ്ക് അപകടം: മരിച്ചവരെ തിരിച്ചറിഞ്ഞു

Published

|

Last Updated

ദോഹ : ഖത്തറിലെ ശഹാനിയായില്‍ സേഫ്റ്റി ടാങ്ക് വൃത്തിയാക്കാനിറങ്ങവെ ശ്വാസംമുട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. പാറ്റ് എഞ്ചിനിയറിംഗ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലെ സേഫ്റ്റി ടാങ്ക് വൃത്തിയാക്കാനിറങ്ങിയവരാണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലം അബുദുല്‍ റസാഖിന്റെ (മൈത്രി) മകന്‍ ഫൈസല്‍ , മലപ്പുറം കാരപ്പറമ്പ് സ്വദേശി മുഹമ്മദ്, വളാഞ്ചേരി കരിമ്പനക്കല്‍ ഇസ്ഹാഖ്, കൊല്ലം വര്‍ക്കല സ്വദേശി മുനീര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.