Connect with us

Kannur

മുഖ്യമന്ത്രിക്ക് നേരെയുള്ള അക്രമം: കെ.എസ്.ടി.എ നേതാവ് അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരായ അക്രമണവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.എ വൈസ് പ്രസിഡന്റ് എന്‍.ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ സ്‌കൂളിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. അക്രമവുമായി ബന്ധപ്പെട്ട് അഞ്ച്‌പേരെകൂടി ഇന്ന്്് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 29 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതിനകം 58 പേരെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായ ശ്രീഖണ്ഡപുരത്തെ ഡിവൈഐ നേതാവ് രാജേഷിനെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പോലീസ്.

---- facebook comment plugin here -----

Latest