Connect with us

Alappuzha

കോണ്‍ഗ്രസിന്റെ ഹീനമായ പ്രകോപനമാര്‍ഗം: പിണറായി വിജയന്‍

Published

|

Last Updated

pinarayiആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തീവച്ചു നശിപ്പിച്ച സംഭവം കോണ്‍ഗ്രസിന്റെ ഹീനമായ പ്രകോപനമാര്‍ഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎംനുനേരെ മൂന്ന് ദിവസമായി നടന്നുവരുന്ന കോണ്‍ഗ്രസ് ആക്രമണത്തിന്റെ തുടര്‍ച്ചയാണ് തീവെപ്പില്‍ കലാശിച്ചിരിക്കുന്നത്.

ചരിത്രബോധമില്ലാത്ത തെമ്മാടികള്‍ ചെയ്ത പ്രവര്‍ത്തികളോട് അതേ രീതിയില്‍ പ്രതികരിക്കാന്‍ അറിയാത്തതുകൊണ്ടല്ല അത്തരം നടപടികള്‍ കേരളത്തിന്റെ രാഷ്ട്രിയ ചരിത്രം തന്നെ മാറ്റിക്കളയുമെന്നും പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു