Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ല: ആര്യാടന്‍

Published

|

Last Updated

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് പണമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെഎസ്ഇബി കമ്പനിവല്‍ക്കരിച്ചാലും സ്വകാര്യ പങ്കാളിത്തം ഉണ്ടാകില്ലെന്നും ആര്യാടന്‍ മുഹമ്മദ് വ്യാക്തമാക്കി.
കെ.എസ്.ഇ.ബിയുടെ കമ്പനി വല്‍ക്കരണം ആദ്യം തുടങ്ങിവെച്ചത് എല്‍ഡിഎഫാണ്്. അന്ന് ഇല്ലാത്ത പ്രതിഷേധം ഇന്ന് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു. കെഎസ്ഇബിയെ കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയിത്.

Latest