Connect with us

Kozhikode

കൊടുവള്ളി ഡിവിഷനില്‍ 2.6 കോടിയുടെ വികസന പ്രവൃത്തികള്‍

Published

|

Last Updated

കൊടുവള്ളി: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുവള്ളി ഡിവിഷനിലേക്ക് അനുവദിച്ച രണ്ട് കോടി ആറ് ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതയി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ടി എം ഷറഫുന്നീസ ടീച്ചര്‍ അറിയിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ – തറോല്‍ റോഡ് (28 ലക്ഷം), മണ്ണില്‍കടവ് – കാരക്കാട് റോഡ് (21 ലക്ഷം), ഈസ്റ്റ് കിഴക്കോത്ത് – പൂവ്വത്തൊടുക – കണ്ണംകുന്ന് റോഡ് (45 ലക്ഷം), പുലിവെലം അങ്കണ്‍വാടി – മുഴിപോത്ത് പൊയില്‍ റോഡ് )15 ലക്ഷം), മുതുവാട്ടുശ്ശേരി അങ്കണ്‍വാടി കെട്ടിട നിര്‍മാണം (മൂന്ന് ലക്ഷം), പുന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണ പ്രവൃത്തി (10 ലക്ഷം), മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒറ്റപുര കോളനി കുടിവെള്ള പദ്ധതി (അഞ്ച് ലക്ഷം), മാനസിക ശാരീരിക വെല്ലുവിളി നേടിരുന്നവര്‍ക്ക് പരിശീലന കേന്ദ്രം (മൂന്ന് ലക്ഷം), സി എം മഖാം കാമ്പ്രത്ത്കുന്ന് – പുല്ലാളൂര്‍ റോഡ് (35 ലക്ഷം), ചേളന്നൂ ര്‍ ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാട്- പള്ളിപൊയില്‍ – അമ്പലത്തുകുളങ്ങര റോഡ് (25 ലക്ഷം), മുതുവാട്ടുതാഴം – ശ്രീവിദ്യാ മന്ദിരം റോഡ് (ആറ് ലക്ഷം), അമ്പലത്തകുളങ്ങര – കല്ലുംപുറത്ത് താഴം റോഡ് (10 ലക്ഷം) എന്നീ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചത്.