Connect with us

Wayanad

ജില്ലാ കായിക മേള നവംബര്‍ 11 മുതല്‍ മീനങ്ങാടിയില്‍

Published

|

Last Updated

മീനങ്ങാടി: പന്ത്രണ്ടാമത് വയനാട് റവന്യൂ ജില്ലാ കായിക മേള നവംബര്‍ 11,12,13 തീയ്യതികളില്‍ മീനങ്ങാടി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.വിനയന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഐ തങ്കമണി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മേരി ജോസഫ്, ഹയര്‍ സെക്കണ്ടറി അസി.കോ ഓഡിനേറ്റര്‍ ബാവ കെ പാലുകുന്ന്, പ്രിന്‍സിപ്പാള്‍ യു.ബി.ചന്ദ്രിക, ഹെഡ് മാസ്റ്റര്‍ എസ്.ഷാജി, കെ.സി.സണ്ണി, പി.വി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികളായി കെ വി.ശശി (ചെയര്‍മാന്‍)എ ദേവകി, എം.മുഹമ്മദ് ബഷീര്‍, സി.അസൈനാര്‍, എ.എസ് വിജയ, കെ.ഇ.വിനയന്‍, പി.വി.വേണുഗോപാല്‍ (വൈസ് ചെയര്‍മാന്‍) എന്‍.ഐ. തങ്കമണി (ജന.കണ്‍വീനര്‍), ടി.താജ് മന്‍സൂര്‍, യു.ബി. ചന്ദ്രിക, എസ്.ഷാജി (ജോ.കണ്‍വീനര്‍) മേരി ജോസഫ് (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ.റഷീദ് , എ.പി.ശ്രികുമാര്‍, ബീനാവിജയന്‍, പി.എം.ജോയ്, എം എം ജോസഫ്, മേരി തോമസ്, ടി.മുഹമ്മദ്, തങ്കമ്മ ടീച്ചര്‍, ഉഷാവിജയന്‍,ചിന്നമ്മജോസഫ്,പ്രകാശന്‍ചോമാടി,എ.എന്‍.സുശീല,എം.സി.സെബാസ്റ്റ്യന്‍എന്നിവര്‍ചെയര്‍മാന്‍മാരായും. വി.എം.സൈമണ്‍, പി.വി.ജയിംസ്, സുരേഷ് ബാബു വാളല്‍, കെ.അബ്ദുല്‍ കരീം, കെ.വി.സുജാത, റജീന ബക്കര്‍, കെ.എ.സുരേന്ദ്രന്‍, ജോസ് ആന്റണി, ടോംസ് ജോണ്‍, കെ.അഹമ്മദ് എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.

 

Latest