Connect with us

Kozhikode

മാധവ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ഷകര്‍ സമരത്തിലേക്ക്‌

Published

|

Last Updated

കുറ്റിയാടി: പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ കര്‍ഷകരുടെ കൃഷി വനപ്രദേശമാക്കി മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ മാധവ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കര്‍ഷക രക്ഷാസമിതി സമരരംഗത്തിറങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാവിലുംപാറ വില്ലേജിലെ വനപ്രദേശങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് ജണ്ട കെട്ടി തിരിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടെ ഇ എഫ് എല്‍ ഓര്‍ഡര്‍ നടപ്പാക്കുക വഴി ആയിരത്തിലധികം ഏക്കര്‍ കര്‍ഷകരുടെ കൈവശമുണ്ടായിരുന്ന നികുതി അടക്കുന്നതും പട്ടയമുള്ളമായ ഭൂമി വനഭൂമിയാക്കി മാറ്റിയിട്ടുണ്ട്.
ഇത് കൂടാതെ, കാവിലുംപാറ വില്ലേജിലെ മലയോര മേഖലയില്‍ വന്യമൃഗശല്യം കാരണം കൃഷി നടത്തുന്നത് ദുഷ്‌കരമായിതീര്‍ന്നിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പാര്‍ശ്വഫലമായി ഇത്തരം ശല്യങ്ങള്‍ വര്‍ധിക്കും.
പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് കര്‍ഷക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ കാവിലുംപാറ വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കണ്ണഞ്ചേരി ജോയി, ജോര്‍ജ് തകിടിയേല്‍, ജെയിംസ് കട്ടക്കയം പങ്കെടുത്തു.

Latest