Connect with us

Malappuram

മാസത്തില്‍ ഒരിക്കല്‍ സിറ്റിംഗ് നടത്തും പോലീസ് സ്റ്റേഷനുകളിലെ നിയമ സഹായ ക്ലിനിക്കുകള്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

തിരൂരങ്ങാടി: പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നിയമസഹായ ക്ലിനിക്കുകള്‍ ശ്രദ്ധേയമാകുന്നു.സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഈമാസം ഇത്തരം ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന ലീഗല്‍ അതോറിറ്റിയുടെ 26813ലെ ഉത്തരവ് പ്രകാരം എല്ലാ താലൂക്ക് ലീഗല്‍ സെല്ലിലേക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നു.താലൂക്ക് ലീഗല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് താലൂക്ക് പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ നിയമസഹായക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.ലീഗല്‍ സെല്ലിന് കീഴിലുള്ള വക്കീലുമാരും പോലീസും പ്രദേശികകോടതികള്‍ നിര്‍ദേശിക്കുന്ന ആളുകളുമാണ് ഇതിന് നേതൃത്വംനല്‍കുന്നത്.പോലീസിലും കോടതികളും കെട്ടിക്കിടക്കുന്നവയും ഇവക്ക് മുന്നില്‍ എത്താത്തവയുമായ കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
വര്‍ഷങ്ങളായി നിയമത്തിന്റെ കുരുക്കില്‍ കിടക്കുന്ന കേസുകളില്‍ ഇതുവഴി പരിഹാരം കാണും.ചിലകേസുകളുമായി ബന്ധപ്പെട്ട പലരും മരിച്ചുപോയിട്ടും കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് മൂലം സര്‍ക്കാരിനും കോടതികകള്‍ പോലീസിനും ഉണ്ടാകുന്ന സാമ്പത്തിക-സമയ നഷ്ടവും മറ്റും ഇല്ലാതാക്കുകകൂടി ഇത് കൊണ്ട് ലക്ഷ്യമുണ്ട്.ഓരോ മാസവും എല്ലാ സ്റ്റേഷനുകളിലും ക്ലിനികിന്റെ നേതൃത്വത്തില്‍ സിറ്റിംഗ് നടക്കും.പരാതികള്‍ സിറ്റിംഗുകളില്‍ ഉന്നയിക്കുകയോ രേഖാമൂലം നല്‍കുകയോ ചെയ്യാം.പിന്നീട് നിയമവിദഗ്ധരും പോലീസും ബന്ധപ്പെട്ട കക്ഷികലെ വിളിച്ച് വരുത്തി കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങള്‍ നല്‍കും.വാദിക്കും പ്രതിക്കും മാനസിക വിജിന്തനം ഉണ്ടാവാനാണിത്.
ഇതുവഴി ആളുകള്‍ക്കിടയില്‍ സൗഹൃതവും സമാധാനവും സ്ഥാപിക്കാനാകും എന്നാണ് കരുതുന്നത്.നിയമസാഹായ ക്ലിനിക്കുകളില്‍ സാധാരണക്കാര്‍ക്ക് എല്ലാ വിധപരാതികളും ഉന്നയിക്കാവുന്നതാണ്.ആരംഭിച്ച ക്ലിനിക്കുകളില്‍ എത്തുന്നവയില്‍ അധികവും വിവാഹകേസ് സ്വത്ത് തര്‍ക്കം തുടങ്ങിയവയാണത്രെ.

 

---- facebook comment plugin here -----

Latest