Connect with us

Kerala

പി.കൃഷ്ണപിള്ളയുടെ സ്മാരകമായി സൂക്ഷിച്ച വീട് തീവച്ചു നശിപ്പിച്ചു

Published

|

Last Updated

കഞ്ഞിക്കുഴി: കമ്മ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപ്പിള്ളയുടെ സ്മാരകമായി സൂക്ഷിച്ച വീട് തീവച്ചു നശിപ്പിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണ്ണറക്കാട്ടാണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകരാണെന്നാരോപിച്ച് എല്‍ഡിഎഫ് ആലപ്പുഴയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കഞ്ഞിക്കുഴിയിലുള്ള പി.കൃഷ്ണപിള്ളയുടെ വീടാണു സ്മാരകമായി സംരക്ഷിച്ചിരുന്നത്.ഒളിവില്‍ കഴിഞ്ഞ കാലത്തും പാമ്പ് കടിയേറ്റ് മരിക്കുന്നതിന് മുമ്പും കൃഷ്ണപിള്ള താമസിച്ചരുന്നത് ഈ വീട്ടിലായിരുന്നു. ഓലമേഞ്ഞ വീടിന്റെ പിന്‍ഭാഗത്തു തീവെക്കുകയായിരുന്നു. തീ കത്തുന്നതു കണ്ട വഴിയാത്രക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസുമെത്തി തീയണയ്ക്കുകയായിരുന്നു. പ്രതിമയുടെ നെറ്റിയുടെ ഭാഗം അടര്‍ന്ന പോയിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കുന്ന സംഭവമാണ് ഇതെങ്കിലും പാര്‍ട്ടി തീര്‍ത്തും സംയമനത്തോടെയാകും ഇതിനെ നേരിടുകയെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ചന്ദ്രബാബു പറഞ്ഞു. സിപിഎം ന് അകത്തുള്ള പ്രശ്‌നങ്ങളാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കിയത്. സംഭവം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ പറഞ്ഞു.
അതേസമയം കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും. എറണാംകുളം റേഞ്ച് ഐജി പത്മകുമാറിനാണ് അന്വേഷണ ചുമതല. ആലപ്പുഴ,എണാംകുളം പോലീസ് മേധാവികളും അന്വേഷണ സംഘത്തിലുണ്ട്.