Connect with us

Kerala

കൊച്ചി മെട്രോ: ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് അംഗീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി മുട്ടം യാര്‍ഡ് വികസിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാക്കിയ പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംഗീത നാടക അക്കാദമിയിലെയും കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡിലെയും ശമ്പളം 2009 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിക്കാനും തീരുമാനിച്ചു. എറണാകുളം ജില്ലാ കലക്ടറാണ് കൊച്ചി മെട്രോ പുനരധിവാസ പാക്കേജ് തയ്യാറാക്കിയത്.
ഒന്ന് മുതല്‍ പത്ത് വരെ സെന്റ്പുഞ്ച ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് സെന്റിന് 1.20 ലക്ഷം രൂപയും മെട്രോ വില്ലേജില്‍ രണ്ട് സെന്റ് ഭൂമിയും പത്ത് സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കുന്നവര്‍ക്ക് 1.20 ലക്ഷം രൂപയും മെട്രോ വില്ലേജില്‍ അഞ്ച് സെന്റ് ഭൂമിയും നല്‍കും. തരിശ് ഭൂമി ഉടമകള്‍ക്ക് സെന്റിന് മൂന്ന് ലക്ഷം രൂപ വീതം നല്‍കും. തൊടുപുഴ മണക്കാട് കൃഷി വകുപ്പിന്റെ പത്ത് ഏക്കര്‍ ഭൂമി ഹൈടെക് കാലിത്തീറ്റ ഫാക്ടറി നിര്‍മിക്കാന്‍ കേരളാ ഫീഡ്‌സിന് വിട്ടുനല്‍കും. ഏക്കറിന് നൂറ് രൂപ പാട്ടത്തിനാണ് ഭൂമി നല്‍കുക.
20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ 22 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ അംഗീകരിച്ച് ഗവര്‍ണറുടെ പരിഗണനക്ക് അയച്ചു. ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന മെല്‍വിന്‍ പാദുവയും ഇവരില്‍ ഉള്‍പ്പെടും.

---- facebook comment plugin here -----

Latest