Connect with us

Kannur

കണ്ണൂര്‍ ഒരുങ്ങി; സുന്നി ആദര്‍ശ സമ്മേളനം ഇന്ന്

Published

|

Last Updated

കണ്ണൂര്‍: ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജനസംഘം സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം ഇന്ന് കണ്ണൂരില്‍ നടക്കും. വൈകീട്ട് നാലിന് ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ചാലാട് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, എന്‍ അബ്ദുല്ലത്തീഫ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ആദര്‍ശ സമ്മേളനത്തില്‍ പങ്കെടുക്കും.

Latest